Thursday, March 12, 2009

മധ്യവയസ്‌കന്‍

അച്ഛന്‍..
കത്തിനിന്ന ഉച്ചസൂര്യന്‍.
ഇന്നു
സന്ധ്യതേടുന്ന
പോക്കുവെയില്‍.

ഞാന്‍-
ശൈശവത്തിനും
യൌവനത്തിനുമിടയിലെ
കൌമാരകൌതുകം
അച്ഛന്‍-
യൌവനത്തിനും
വാര്‍ദ്ധക്യത്തിനുമിടയിലെ
അമ്പരപ്പ്.

ഇന്റര്‍നെറ്റ്
മൊബൈല്‍
കൂട്ട്,ചാറ്റ്
ബൈക്ക്‌, ബേബ്‌സ്
യാത്ര മുന്നോട്ട്

ഹെയര്‍ ഡൈ
കണ്ണട
കൊളസ്റ്റ്‌രോള്,
പ്രമേഹം,
വ്യായാമം
അച്ഛന്റെ യാത്ര പിന്നോട്ട്.

ജീവിതത്തിന്റെ
ചൂടുസ്‌പര്‍ശം തേടി
ഞാന്‍.
മരണത്തിന്റെ
തണുത്ത സ്‌പര്‍ശം കാത്തു
അച്ഛന്‍.

ഇന്നത്ത ഞാന്‍
നാളത്തെ അച്ഛന്‍

4 comments:

വര്‍ണ്ണക്കടലാസ്സ്‌ said...

ഇന്നത്ത ഞാന്‍
നാളത്തെ അച്ഛന്‍

പകല്‍കിനാവന്‍ | daYdreaMer said...

ജീവിതത്തിന്റെ
ചൂടുസ്‌പര്‍ശം തേടി
ഞാന്‍.
മരണത്തിന്റെ
തണുത്ത സ്‌പര്‍ശം കാത്തു
അച്ഛന്‍.

ചിന്തകള്‍ ഉള്ളില്‍ കനല് കോരിയിടുന്നു... ആശംസകള്‍...

കൃഷ്‌ണ.തൃഷ്‌ണ said...

ആശയം സുന്ദരം, കവിതാംശം കുറവ്, കൂടുതല്‍ ശ്രദ്ധിക്കുമല്ലോ..

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്......